പാലക്കാട് പുതുപരിയാരം പഞ്ചായത്തിലെ കേരളോത്സവത്തിൽ സമ്മാനദാനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദനമേറ്റു. സമ്മാനം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘമാണ് അക്രമം നടത്തിയത്.  

പാലക്കാട്: പുതുപരിയാരം പഞ്ചായത്തിൻ്റെ കേരളോത്സവത്തോടനുബന്ധിച്ച് സമ്മാനദാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിനും അംഗങ്ങൾക്കും മർദനമേറ്റു. പാലക്കാട് മുട്ടിക്കുളങ്ങരയിൽ ഇന്നലെ (ഞായറാഴ്ച) വൈകീട്ടാണ് സംഭവം. കേരളോത്സവത്തിലെ സമ്മാനം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘമാണ് അക്രമം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമ്മാന വിതരണം തിങ്കളാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് തർക്കം കൈയാങ്കളിയായി മാറിയത്. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ ബിന്ദുവിനടക്കം മർദ്ദനമേറ്റതായാണ് റിപ്പോർട്ട്. മർദ്ദിച്ച സംഘത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.