Asianet News MalayalamAsianet News Malayalam

കെഫൈ പദ്ധതി: ആലപ്പുഴയില്‍ അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന 112 കേന്ദ്രങ്ങളുടെ പട്ടിക

ബസ് സ്റ്റാന്‍ഡുകള്‍,ജില്ലാ ഭരണ കേന്ദ്രങ്ങള്‍,പഞ്ചായത്തുകള്‍,പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍,സര്‍ക്കാര്‍ ആശുപത്രികള്‍,പാര്‍ക്കുകള്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.സംസ്ഥാന ഐ ടി മിഷന്‍ നടപ്പാക്കുന്ന പദ്ധതി തീരമേഖലയിലടക്കം പ്രാബല്യത്തിലാക്കിയിട്ടുണ്ട്

KFY Project: A list of 112 free fast Internet access centers in Alappuzha
Author
Alappuzha, First Published Aug 4, 2019, 10:21 PM IST

ആലപ്പുഴ: ജില്ലയിലെ 112 കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കിക്കൊണ്ട് സൗജന്യ വൈഫൈ. സംസ്ഥാന സര്‍ക്കാരിന്റെ കെഫൈ പദ്ധതിയിലാണ് ഇവിടങ്ങളില്‍ സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായത്. വിവിധ സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും അനുബന്ധ കാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ പദ്ധതി അവസരമൊരുക്കും.

ബസ് സ്റ്റാന്‍ഡുകള്‍,ജില്ലാ ഭരണ കേന്ദ്രങ്ങള്‍,പഞ്ചായത്തുകള്‍,പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍,സര്‍ക്കാര്‍ ആശുപത്രികള്‍,പാര്‍ക്കുകള്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.സംസ്ഥാന ഐ ടി മിഷന്‍ നടപ്പാക്കുന്ന പദ്ധതി തീരമേഖലയിലടക്കം പ്രാബല്യത്തിലാക്കിയിട്ടുണ്ട്.

മൊബൈല്‍ ഫോണിലുള്‍പ്പെടെ ദിവസേന ഒരു ജി ബി വരെ വൈഫൈ സൗജന്യമായി ഉപയോഗിക്കാനാകും. വൈഫൈക്ക് പത്ത് എം ബി പി എസ് വേഗതയുണ്ടാകും. വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്താല്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.

ജില്ലയില്‍ കെഫൈ പദ്ധതി ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ (ഹോട്ട് സ്‌പോട്ട്) : ആലപ്പുഴ ടി ബി ജംഗ്ഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി  ബസ് സ്റ്റാന്‍ഡ്, ആര്‍ ഡി ഒ, ജനറല്‍ ആശുപത്രി, കൃഷിഭവന്‍, വിജയ് ബീച്ച് പാര്‍ക്ക്, മുനിസിപ്പല്‍ ഓഫീസ്,മാരാരിക്കുളം നോര്‍ത്ത് പഞ്ചായത്ത്/ പോലീസ് സ്റ്റേഷന്‍,പാലമേല്‍ പഞ്ചായത്ത് ഓഫീസ്, ഭരണിക്കാവ് ബ്ലോക്ക്  ഓഫീസ്,പഞ്ചായത്ത് ഓഫീസ്, ചേപ്പാട് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി,മാരാരിക്കുളം സൗത്ത് പഞ്ചായത്ത് ഓഫീസ്,പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് ഓഫീസ്,പുന്നപ്ര വില്ലേജ് ഓഫീസ്,ആര്യാട് പഞ്ചായത്ത് ഓഫീസ്,അമ്പലപ്പുഴ ബസ് സ്റ്റാന്‍ഡ്,ബ്ലോക്ക് ഓഫീസ്,വണ്ടാനം മെഡിക്കല്‍ കോളേജ്,വീയപുരം പഞ്ചായത്ത് ഓഫീസ്,പുതുപ്പള്ളി വില്ലേജ് ഓഫീസ്,പത്തിയൂര്‍ പഞ്ചായത്ത് ഓഫീസ്,ചെറുതന പഞ്ചായത്ത് ഓഫീസ്,മാന്നാര്‍ പഞ്ചായത്ത് ഓഫീസ്,കൃഷിഭവന്‍,കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്,ബുധനൂര്‍ പഞ്ചായത്ത് ഓഫീസ്,കൃഷിഭവന്‍.
പുലിയൂര്‍ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍,പ്രാവിന്‍കൂട് പഞ്ചായത്ത് ഓഫീസ്,ഹോമിയോ ഡിസ്‌പെന്‍സറി,അരീക്കര പ്രാഥമികാരോഗ്യ കേന്ദ്രം,ചെറിയനാട് പഞ്ചായത്ത് ഓഫീസ്,കൃഷിഭവന്‍,പാണ്ടനാട് സര്‍ക്കാര്‍ ആശുപത്രി,പട്ടണക്കാട് പഞ്ചായത്ത് കോംപ്ലക്‌സ്,കടക്കരപ്പള്ളി പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,കുത്തിയതോട് പോലീസ് സ്റ്റേഷന്‍,എഴുപുന്ന ഗ്രാമ പഞ്ചായത്ത്,തുറവൂര്‍ പഞ്ചായത്ത് ഓഫീസ്/ എസ് എസ് യു എസ്,ക്ഷേത്രം/ താലൂക്ക് ആശുപത്രി, ചേര്‍ത്തല സൗത്ത് പഞ്ചായത്ത് ഓഫീസ്,വയലാര്‍ പഞ്ചായത്ത് ഓഫീസ്,തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഓഫീസ്/ അക്ഷയ/ എം ഡി യു പി എസ്,കറ്റാനം സബ്രജിസ്ട്രാര്‍ ഓഫീസ്,കുത്തിയതോട് കെ എസ് ഇ ബി,തലവടി പഞ്ചായത്ത് ഓഫീസ്,നീലംപേരൂര്‍ പഞ്ചായത്ത് ഓഫീസ്,മാവേലിക്കര മിനി സിവില്‍ സ്റ്റേഷന്‍,ബ്ലോക്ക് ഓഫീസ്,ചെട്ടികുളങ്ങര കൃഷിഭവന്‍,പ്രാഥമികാരോഗ്യ കേന്ദ്രം,ചെന്നിത്തല പഞ്ചായത്ത് ഓഫീസ്,തഴക്കര പഞ്ചായത്ത് ഓഫീസ്.
ചുനക്കര പഞ്ചായത്ത് ഓഫീസ്,മാവേലിക്കര മുനിസിപ്പല്‍ ഓഫീസ്/ ഗവണ്‍മെന്റ് ടി ടി സി/ പോലീസ് സ്റ്റേഷന്‍,അമ്പലപ്പുഴ ഗവെര്‍ന്മെന്റ് കോളേജ്/ ജി എച്ച് എസ് എസ്/ ക്ഷേത്രം,കായംകുളം മിനി പൊയ്യക്കര,സിവില്‍ സ്റ്റേഷന്‍,ഹരിപ്പാട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്,ചെങ്ങന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍,തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓടമ്പള്ളി,ചേര്‍ത്തല ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് ചേര്‍ത്തല / / ടി എച്ച് എസ് എസ് പള്ളിപ്പുറം / പഞ്ചായത്ത് ഓഫീസ് / തവണക്കടവ് ഫെറി,തൈക്കാട്ടുശ്ശേരി സര്‍ക്കാര്‍ ആശുപത്രി / മാക്കേക്കടവ് ഫെറി,കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ്, ചേര്‍ത്തല മുനിസിപ്പല്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍,നൂറനാട് പഞ്ചായത്ത് ഓഫീസ്,എടത്വ കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്റര്‍,സെന്റ് ജോര്‍ജ് ഫൊറോന പള്ളി,കായംകുളം മുനിസിപ്പാലിറ്റി,കെ എസ് ആര്‍ ടി സി ഡിപ്പോ,ഹരിപ്പാട് ടൗണ്‍ ഹാള്‍/ ഹരിപ്പാട് മുനിസിപ്പല്‍ ഓഫീസ്,ചേര്‍ത്തല കെ എസ് ആര്‍ ടി സി  സ്റ്റാന്‍ഡ്,മുനിസിപ്പല്‍ ഓഫീസ്,അരൂര്‍ പള്ളി ജംഗ്ഷന്‍ / വില്ലേജ് ഓഫീസ്, ക്ഷേത്രം ജംഗ്ഷന്‍,ചക്കുളത്തുകാവ് ജംഗ്ഷന്‍,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,അമ്പലപ്പുഴ നോര്‍ത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ്.
തകഴി ഗ്രാമ പഞ്ചായത്ത് ഓഫീസ്,ചെട്ടിക്കുളങ്ങര ക്ഷേത്രം ജംഗ്ഷന്‍,മണ്ണഞ്ചേരി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്‌സ്/ ബസ് സ്റ്റാന്‍ഡ്,കാവുങ്കല്‍ പബ്ലിക് ലൈബ്രറി,അരൂക്കുറ്റി പഞ്ചായത്ത് ഓഫീസ്,തണ്ണീര്‍മുക്കം ജി പി,തൃക്കുന്നപ്പുഴ പഞ്ചായത്ത്/ പോലീസ് സ്റ്റേഷന്‍,വടുതല എച്ച് എസ് എസ്/ അക്ഷയ,മുളക്കുഴ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍,മങ്കൊമ്പ് മിനി സിവില്‍ സ്റ്റേഷന്‍,പുളിങ്കുന്ന് താലൂക്ക് ആശുപത്രി,ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്,പാണ്ടനാട് പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍ / കൃഷിഭവന്‍,നെടുമുടി ബസ് സ്റ്റോപ്പ്/ ഫെറി,ചേപ്പാട് വില്ലേജ് ഓഫീസ് ചൂണ്ടുപലക, മാവേലിക്കര ജില്ലാ ആശുപത്രി,എരമല്ലൂര്‍ ജംഗ്ഷന്‍/ അക്ഷയ സെന്റര്‍,ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി,മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്,അര്‍ത്തുങ്കല്‍ പള്ളി ജംഗ്ഷന്‍,കാര്‍ത്തികപ്പള്ളി ജംഗ്ഷന്‍,മുതുകുളം ഹൈസ്‌കൂള്‍ ജംഗ്ഷന്‍/ ബ്ലോക്ക് ഓഫീസ്,പഞ്ചായത്ത് ഓഫീസ്,പരവൂര്‍ പബ്ലിക് ലൈബ്രറി,ചേര്‍ത്തല താലൂക്ക് ആശുപത്രി,വേലന്‍ചിറ/ കണ്ടല്ലൂര്‍ ജി പി,വെളിയനാട് പഞ്ചായത്ത്,പെരുമ്പള്ളി ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി,കൃഷ്ണപുരം പാലസ്,മാന്നാര്‍ ഗവണ്‍മെന്റ് ആശുപത്രി/ ഗവണ്‍മെന്റ് സ്‌കൂള്‍,പുന്നമട നെഹ്‌റു ട്രോഫി ഫിനിഷിംഗ് പോയിന്റ്,വഴിയമ്പലം ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി,വലിയകുളങ്ങര പ്രാഥമികാരോഗ്യകേന്ദ്രം,കുമാരകോടി/പല്ലന,വള്ളികുന്നം പഞ്ചായത്ത് ഓഫീസ്.

Follow Us:
Download App:
  • android
  • ios