കണ്ണൂർ: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള അവശ്യവസ്തുക്കള്‍ക്കായി സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍. കണ്ണൂര്‍ ജില്ലയില്‍  മഴ ദുരിതം വിതച്ച് കനത്ത് പെയ്യുകയാണ്. 44 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 

ഇവര്‍ക്കാവശ്യമായ വസ്തുക്കള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.  എന്നാല്‍ കൂടുതല്‍ വസ്തുക്കള്‍ ആവശ്യമാണെന്നും സുമനസ്സുകളുടെ സംഭാവനകള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ

1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )
04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )
സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030
റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976
ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954