ടി.പി വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

First Published 12, Sep 2018, 9:11 PM IST
kirmani manoj tie knot
Highlights

ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജ് വിവാഹത്തിനായി 15 ദിവസത്തെ പരോളിലാണ്

പുതുച്ചേരി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍ പുതുച്ചേരി സിദ്ധാന്തന്‍ കോവിലില്‍ വെച്ചാണ് നടന്നത്. മാഹി പന്തക്കല്‍ സ്വദേശിയായ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജിന്റെയും വടകര സ്വദേശിനിയായ വധുവിന്റെയും വിവാഹം മതപരമായ ചടങ്ങുകളോടെയാണ് നടന്നത്. 

ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജ് വിവാഹത്തിനായി 15 ദിവസത്തെ പരോളിലാണ്. ടിപി വധക്കേസിനു പുറമെ ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.

loader