തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു.
കൊച്ചി: ആലുവ തുരുത്തിൽ കഞ്ചാവ് വില്പനക്കാരൻ പിടിയിൽ. തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ 59)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. പാസഞ്ചർ ഓട്ടോറിക്ഷയിൽ തുരുത്ത് ഭാഗത്ത് പല സ്ഥലങ്ങളിലായി കൊണ്ട് നടന്ന് വില്പന നടത്തുകയാണ് ഇയാളുടെ രീതി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്നു നസീർ. ആലുവ - നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.


