കോടതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ജുഡീഷ്യൽ, മിനിസ്റ്റീരിയൽ, സപ്പോർട്ടിങ് വിഭാഗങ്ങളിലായി 16 തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാഫ് പാറ്റേണിനും അനുമതി നൽകിയിട്ടുണ്ട്. എൻഐഎ കോടതികൾക്കായി ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടവും അതിനോട് ചേർന്നുള്ള 2.5 ഏക്കർ സ്ഥലവുമാണ് അനുവദിച്ചിരിക്കുന്നത്.
കളമശേരി(കൊച്ചി): ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമം- 2008 പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടത്തിൽ രണ്ട് പ്രത്യേക എൻഐഎ കോടതികൾ പ്രവർത്തനം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട സർക്കാർ അനുമതി ലഭിച്ചു.
കോടതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ജുഡീഷ്യൽ, മിനിസ്റ്റീരിയൽ, സപ്പോർട്ടിങ് വിഭാഗങ്ങളിലായി 16 തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാഫ് പാറ്റേണിനും അനുമതി നൽകിയിട്ടുണ്ട്. എൻഐഎ കോടതികൾക്കായി ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടവും അതിനോട് ചേർന്നുള്ള 2.5 ഏക്കർ സ്ഥലവുമാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് വർഷത്തേക്കാണ് സ്ഥലവും കെട്ടിടവും ഉപയോഗിക്കാൻ നൽകുന്നത്.
വിദ്യാർത്ഥികളുടെ കുറവും മറ്റ് തർക്കങ്ങളും കാരണം പ്രവർത്തനം നിർത്തിയ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിന്റെ സ്കൂൾ കെട്ടിടമുൾപ്പെടെയുള്ള രണ്ടര ഏക്കർ സ്ഥലമാണ് കോടതിക്കായി പാട്ടത്തിന് വിട്ടുനൽകുന്നത്. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും വാടക സംബന്ധിച്ച നടപടികൾ ഇപ്പോഴും ചർച്ചയിലാണ്. എൻഐഎ അധികൃതർ സ്ഥലം പരിശോധിച്ച് അനുയോജ്യമാണെന്ന് വിലയിരുത്തിയിട്ടുണ്ട്.


