ഞാറക്കൽ വാലക്കടവ് വഞ്ചിപ്പുരക്കൽ വീട്ടിൽ അനൂപ് (34) നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: സുഹൃത്തിനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഞാറക്കൽ വാലക്കടവ് വഞ്ചിപ്പുരക്കൽ വീട്ടിൽ അനൂപ് (34) നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അനൂപിന്റെ അയൽവാസിയായ യുവാവിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. 

റോഡരികിൽ വെച്ചിരുന്ന ബൈക്ക് മറിച്ചിട്ടത് അനൂപ് ആണോ എന്ന് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കറിക്കത്തി കൊണ്ട് യുവാവിന്റെ വീട്ടിലെത്തിയാണ് കുത്തിയത്. ഇതേ തുടർന്ന് കൈക്ക് പരിക്കുപറ്റിയ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ അഖിൽ വിജയകുമാർ, കെ ആർ അനിൽകുമർ എസ് സി പി ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം