കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി പരാതി. ബി പോസിറ്റീവ് രക്തഗ്രൂപ്പുള്ളയാളുടെ ഫലം ഒ പോസിറ്റീവ് എന്ന് തെറ്റായ ഫലം നൽകിയെന്നാണ് കൊടുങ്ങല്ലൂർ സ്വദേശി ആരോപിക്കുന്നത്.
തൃശ്ശൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയ്ക്കതിരെ ഗുരുതര പരാതി. രക്തപരിശോധനയിൽ പിഴവ് സംഭവിച്ചെന്നാണ് പരാതി. ബി പോസിറ്റീവ് ഗ്രൂപ്പ് ആയ ആളുടെ രക്തം ഈ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഒ പോസിറ്റീവ് ആയിട്ടാണ് കാണിച്ചതെന്നാണ് പരാതി. ഇത് കൂടാതെ എച്ച്.സി.വി. നെഗറ്റീവായ ആൾക്ക് പോസിറ്റീവ് എന്നാണ് റിസൾട്ടിൽ കാണിച്ചത്. അതേ സമയം, മറ്റു ലാബുകളിൽ പരിശോധിച്ചപ്പോൾ വേറെ ഫലം ആണ് ലഭിച്ചത്. കൊടുങ്ങല്ലൂർ കാര സ്വദേശിയാണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്.
Add Asianetnews as a Preferred Source



