കോഴിക്കോട്: വിദ്യാർത്ഥികൾയ്ക്കിടയിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്പേസ് കിഡ്സ് ഇന്ത്യ നടത്തുന്ന യങ് ഇന്ത്യ  സയന്റിസ്റ്റ് അവാർസ്  കൊടുവള്ളി  ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് അസീമിന് ലഭിച്ചു. 

കൊടുവള്ളി  ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പിടിഎ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങരയുടെ മകനായ അസീം,സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിലെ ടാലൻ്റ് ഗ്രൂപ്പ് മെമ്പറും റോട്ടക്ക് ട്രയിനർമാർ നടത്തുന്ന ക്രാഡ് ഇന്നവേഷൻ കോഴ്സിലെ വിദ്യാർത്ഥിയുമാണ്.

കാർഷിക മേഖലയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി അസീം തയാറാക്കിയ ഓട്ടോ മറ്റിക്ക് ഫ്ലയിങ്ങ് ബഗ് കില്ലർ എന്ന പ്രൊജക്റ്റിനാണ് ഈ അവാർഡ് ലഭിച്ചത്. ഇന്ത്യയൊട്ടാകെ നടന്ന മത്സരത്തിൽ പതിനഞ്ച് പ്രൊജക്റ്റുകളാണ് അവാർഡിന് തെരഞ്ഞെടുത്തത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ 2020 21 വർഷത്തിലെ ഇൻസ്പെയർ അവാർഡും അസീമിന് ലഭിച്ചിട്ടുണ്ട്.