Asianet News MalayalamAsianet News Malayalam

ബൈക്ക് യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയി,  കാര്‍ പിടികൂടി, ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

ബൈക്ക് യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

kollam car hit bike and run
Author
First Published Sep 25, 2022, 11:51 AM IST

കൊല്ലം: കൊല്ലം ചവറയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. തിരുവനന്തപുരം മുടവൻമുകൾ സ്വദേശി ഗോപകുമാറിന്‍റെ കാറാണ് അപകടമുണ്ടാക്കിയത്. ഗോപകുമാറിന്‍റെ ബന്ധു പന്മനയിൽ താമസിക്കുന്ന വേലായുധനാണ് കാർ ഓടിച്ചതെന്നാണ് വിവരം.

കെഎസ്ആര്‍ടിസി ബസ് സൈക്കളിലിടിച്ചു; അതിഥി തൊഴിലാളിയായ ബ്യൂട്ടീഷന് ദാരുണാന്ത്യം
 

Follow Us:
Download App:
  • android
  • ios