Asianet News MalayalamAsianet News Malayalam

കൊല്ലത്തെ ചീട്ടുകളി, ചെറിയ തർക്കത്തിന് കഴുത്തറുത്ത് ചെളിയിൽ താഴ്ത്തി; കേരളം ഞെട്ടിയ കേസിൽ അറസ്റ്റ്

ഈ മാസം പതിനേഴ് മുതലാണ് അൽത്താഫിനെ കാണാതായത്. കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളികളാണ് ഇവർ. അൽത്താഫ് മിയയെ കാണാതായ വിവരം മറ്റ് തൊഴിലാളികൾ കശുവണ്ടി ഫാക്ടറിയുടെ ഉടമയെ അറിയിച്ചു.

kollam case fight broke out after playing cards arrest btb
Author
First Published Dec 22, 2023, 10:56 AM IST

കൊല്ലം: ചീട്ടുകളിയുടെ പണത്തെ ചൊല്ലി കൊല്ലം കണ്ണനല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശി അൽത്താഫ് മിയയെ കഴുത്തറുത്ത് കൊന്ന് ചെളിയിൽ താഴ്ത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ പതിനേഴിന് നടന്ന കൊലപാതകത്തിൽ അൻവർ മുഹമ്മദ്, ബികാസ് സെൻ എന്നിവരാണ് പിടിയിലായത്. കഴുത്തറുത്ത് കൊന്നശേഷം ചെളിയിൽ താഴ്ത്തിയ മൃതദേഹം രാത്രിയോടെ തന്നെ പുറത്തെടുത്തിരുന്നു.

ഈ മാസം പതിനേഴ് മുതലാണ് അൽത്താഫിനെ കാണാതായത്. കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളികളാണ് ഇവർ. അൽത്താഫ് മിയയെ കാണാതായ വിവരം മറ്റ് തൊഴിലാളികൾ കശുവണ്ടി ഫാക്ടറിയുടെ ഉടമയെ അറിയിച്ചു. പിന്നീട് കണ്ണനല്ലൂർ പൊലീസിൽ പരാതിയും നൽകി.

ഫോണിൽ അവസാനം വിളിച്ചവരുടെ ലിസ്‌റ്റ് പരിശോധിച്ചപ്പോൾ സുഹ്യത്തുക്കളായ അൻവറിന്‍റെയും ബികാസിന്‍റെയും കോളുകൾ കണ്ടെത്തി ഇരുവരെയും പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തി. ചീട്ടു കളിച്ചുള്ള പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം കുളപ്പാടം മുടിച്ചിറ ഭാഗത്ത് മൃതദേഹം ചെളിയിൽ താഴ്ത്തുകയായിരുന്നു. 

പേയ്മെന്‍റ് ലിങ്ക് വരെ കിറുകൃത്യം, ഇങ്ങനെയൊക്കെ ദിർഹം പോയാൽ എന്ത് ചെയ്യും; പ്രവാസി യുവതിയുടെ കഷ്ടകാലം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios