ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ‌്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂവിനെ ആക്രമിച്ച കൊല്ലം സ്വദേശി റഷീദ് അറസ്റ്റിൽ. ഇയാൾ മദ്യലഹരിയിൽ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽവച്ച് വനിതാ ക്യാബിൻ ക്രൂവിനെ ആക്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഇന്നലെ രാവിലെ ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ‌്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂവിനെ ആക്രമിച്ച കൊല്ലം സ്വദേശി റഷീദാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിമാനത്തിൽ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതോടെ ക്യാബിൻ ക്രൂ ഇയാളോട് മറ്റൊരു സീറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ ക്യാബിൻ ക്രൂവിന് നേരെ തിരിയുകയായിരുന്നു. ഇടപെട്ട യാത്രക്കാർക്ക് നേരെയും ബഹളമുണ്ടാക്കി. ഇതിനിടെ അക്രമം നേരിട്ട ക്യാബിൻ ക്രു അംഗം പൈലറ്റ് എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് സന്ദേശം കൈമാറി. തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി വലിയ തുറ പൊലീസിന് കൈമാറുകയായിരുന്നു. ക്യാബിൻ ക്രൂവിന്റെ പരാതിയിൽ കേസെടുത്തതോടെ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്



