Asianet News MalayalamAsianet News Malayalam

അധ്യാപിക ചാര്‍ജ് എടുക്കാനെത്തിയില്ല, നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ട്വിസ്റ്റ്, അധ്യപിക ജീവിച്ചിരിപ്പില്ല.!

ഒന്നരവര്‍ഷമായി പ്രധാന അധ്യാപിക ഇല്ലാത്ത സ്കൂള്‍ ആയിരുന്നു കൊല്ലത്തെ പുത്തൂര്‍ കാരിക്കല്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍. അതിനാല്‍ പുതിയ അധ്യാപികയുടെ നിയമനത്തെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കണ്ടത്. 

Kollam teacher who passed away two years ago promoted as head mistress
Author
Kollam, First Published Nov 26, 2021, 6:57 AM IST

കൊല്ലം: രണ്ടര വര്‍ഷം മുന്‍പ് അന്തരിച്ച അധ്യാപികയ്ക്ക് (Teacher) സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. പുത്തൂര്‍ കാരിക്കല്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലാണ് (Govt LP School) രണ്ടര വര്‍ഷം മുന്‍പ് അന്തരിച്ച അധ്യാപികയെ പ്രധാനഅധ്യാപികയായി നിയമിച്ചത്. അഞ്ചാലുംമൂട് ഗവ.സ്കൂളില്‍ അധ്യാപികയായിരുന്ന ജെഎല്‍ വൃദ്ധയ്ക്കാണ് മരണത്തിന് ശേഷം നിയമനം നല്‍കിയത്. 

ഒന്നരവര്‍ഷമായി പ്രധാന അധ്യാപിക ഇല്ലാത്ത സ്കൂള്‍ ആയിരുന്നു കൊല്ലത്തെ പുത്തൂര്‍ കാരിക്കല്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍. അതിനാല്‍ പുതിയ അധ്യാപികയുടെ നിയമനത്തെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കണ്ടത്. അധ്യാപികയെ വരവേല്‍ക്കാന്‍ ഒരുക്കം നടക്കുന്നതിനിടെയാണ് നിയോഗിക്കപ്പെട്ട അധ്യാപിക രണ്ടര വര്‍ഷം മുന്‍പ് മരിച്ച വ്യക്തിയാണെന്ന് അറിയുന്നത്.

കൊല്ലം ജില്ലയിലെ പ്രൈമറി സ്കൂളുകളില്‍ ഒഴിവുള്ള പ്രധാന അധ്യാപികരുടെ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം സംബന്ധിച്ച് ഒക്ടോബര്‍ 27 ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. അധ്യാപികയെ നിയമിച്ചിട്ടും ഒരുമാസത്തോളമായിട്ടും അധ്യാപിക ചാര്‍ജ് എടുക്കാത്തതിനാല്‍ സ്കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക മരിച്ച വിവരം അറിയുന്നത്. 

അതേ സമയം സാങ്കേതികമായി സംഭവിച്ച പിഴവാണെന്നും. പട്ടിക ഉടന്‍ തിരുത്തി സ്കൂളില്‍ ഉടന്‍ നിയമനം നടത്തും എന്നാണ് വിദ്യാഭ്യാസ വകുപ്പ്  അധികൃതര്‍ വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios