രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു
ആനയുടെ ജഡം കോന്നി ആനക്കൂട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും
പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു. 28 വയസായിരുന്നു പ്രായം. മൂന്ന് വർഷം മുമ്പ് കോടനാട് നിന്ന് കോന്നിയിലെ ആനക്കൂട്ടിലെത്തിച്ചതായിരുന്നു നീലകണ്ഠനെ. ഇവിടെ പരിപാലിച്ച് പോരുന്നതിനിടെയാണ് ഉദരസംബന്ധമായ അസുഖം നേരിട്ടത്. ഇതുമൂലം രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ആനയുടെ ജഡം കോന്നി ആനക്കൂട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.