Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് വഴി അ​ശ്ലീ​ലം പ്രചരിപ്പിച്ചു: പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാജിവച്ചു

തോ​മ​സ് മാ​ത്യു​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

koodaranji panchayath vice president resignation after whatsapp scam
Author
Koodaranji, First Published May 11, 2020, 2:40 PM IST

കോ​ഴി​ക്കോ​ട്: വാട്ട്സ്ആപ്പ് വഴി അ​ശ്ലീ​ലം പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു രാ​ജി വ​ച്ചു. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് തോ​മ​സ് മാ​ത്യു അ​ശ്ലീ​ല ചി​ത്രം പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. 

തോ​മ​സ് മാ​ത്യു​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്ക​തി​രെ പോ​ലീ​സ് കേ​സ് രജിസ്റ്റർ ചെയ്തു.

തോ​മ​സ് മാ​ത്യു രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് , യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ‌ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ജി വ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്വീ​ക​രി​ച്ചു.

Follow Us:
Download App:
  • android
  • ios