പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കുഴ മൂങ്ങാംകുന്നിൽ നിന്ന് ഇയാൾ സ്കൂട്ടറുമായി പിടിയിലാവുകയായിരുന്നു. ലിബിൻ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂട്ടർ മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ വാഴക്കുളം സ്വദേശി ലിബിൻ ബെന്നിയാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൂത്താട്ടുകുളം ടൗണിൽ നിന്ന് പാലക്കുഴ സ്വദേശി ദീപകിന്‍റെ സ്കൂട്ടർ മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കുഴ മൂങ്ങാംകുന്നിൽ നിന്ന് ഇയാൾ സ്കൂട്ടറുമായി പിടിയിലാവുകയായിരുന്നു.

അറസ്റ്റിലായ ലിബിൻ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പാലക്കുഴയിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.