ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്.

കോട്ടയം/പാലക്കാട്: കോട്ടയത്ത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. മണർകാട് കാവുംപടി തെക്കുംകുന്നേൽ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീണു. എന്നാൽ ഇക്കാര്യം ആരും അറിഞ്ഞില്ല. രാവിലെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു

പാലക്കാട് : അട്ടപ്പാടി ഷോളയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഷോളയൂർ ചാവടിയൂർ സ്വദേശി പ്രശാന്ത് കുമാർ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. 

read more Kizhakambalam Clash : 'കലാപ സമാനം കിഴക്കമ്പലം': 3 ജീപ്പുകൾ തകർത്തു, ഒരെണ്ണം കത്തിച്ചു; സ്ഥിതി നിയന്ത്രണ വിധേയം

read more കിഴക്കമ്പലം കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചു, ജീപ്പ് കത്തിച്ചു