Asianet News MalayalamAsianet News Malayalam

കോഴിക്കോട് 647 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍

ഇന്ന്  പുതുതായി വന്ന 647 പേരുള്‍പ്പെടെ  ജില്ലയില്‍ 15,106 പേര്‍ നിരീക്ഷണത്തിലുണ്ട്.  ജില്ലയില്‍ ഇതുവരെ 66,312 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 50 പേരുള്‍പ്പെടെ 345 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്

Kozhikode Another 647 people are under covid surveillance
Author
Kerala, First Published Jul 16, 2020, 11:17 PM IST

കോഴിക്കോട്: ഇന്ന്  പുതുതായി വന്ന 647 പേരുള്‍പ്പെടെ  ജില്ലയില്‍ 15,106 പേര്‍ നിരീക്ഷണത്തിലുണ്ട്.  ജില്ലയില്‍ ഇതുവരെ 66,312 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 50 പേരുള്‍പ്പെടെ 345 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 148 പേര്‍ മെഡിക്കല്‍ കോളേജിലും 87പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 110 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിരീക്ഷണത്തിലാണ്. 58 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 349 പേരുള്‍പ്പെടെ ആകെ 7,601 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍   648 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും  6,873 പേര്‍ വീടുകളിലും 80 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 75 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 18,182 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്,   ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ മൂന്ന് പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 562 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി.  ഇന്ന് ജില്ലയില്‍  6,703 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 14,642 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Follow Us:
Download App:
  • android
  • ios