കോഴിക്കോട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി കടവിൽ നിന്നും കണ്ടെത്തിയത്

കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി കടവിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ ഐആർഡബ്ല്യൂ വിഭാഗം നടത്തിയ തിരച്ചിലിലാണ് പുഴയിൽ കുറ്റിക്കാടിനുള്ളിലായി മൃതദേഹം കണ്ടെത്തിയത്.
Read more: കാർ കൊച്ചി മെട്രോ പില്ലറിൽ ഇടിച്ചുകയറി, യുവതി കൊല്ലപ്പെട്ടു; സുഹൃത്തിന് നിസാര പരിക്ക്
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വിതുര മണലയം ശ്രീലയത്തിൽ അഭിജിത്ത് (15) ആണ് മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായിരുന്നു. വീട്ടിനകത്തെ ഹാളിലാണ് അഭിജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരനുമാണ് മൃതദേഹം ആദ്യം കണ്ടത്.
അഭിജിത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിതുര പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)