Asianet News MalayalamAsianet News Malayalam

വലിയ പെരുന്നാൾ: ലോക്ഡൗൺ ഇളവിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് കലക്ടർ

പെരുന്നാളിനെ തുടർന്ന് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് അനുവദിച്ച ലോക്ഡൗൺ ഇളവിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന്  കോഴിക്കോട് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി. 

Kozhikode Collector urges people to be vigilant in lockdown concessions
Author
Kerala, First Published Jul 17, 2021, 7:34 PM IST

കോഴിക്കോട്: പെരുന്നാളിനെ തുടർന്ന് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് അനുവദിച്ച ലോക്ഡൗൺ ഇളവിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന്  കോഴിക്കോട് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി. ജില്ലയിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ അറിയിപ്പ്. 

മാനദണ്ഡം പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പരിശോധനയുണ്ടാകുമെന്നും കളക്ട‌ർ അറിയിച്ചു. 

മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ മൂന്ന് ദിവസവും പ്രത്യേക നിരീക്ഷണമൊരുക്കും. ഡി കാറ്റഗറിയിൽ പെടുന്ന തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ നിന്നും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാൻ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios