കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 148. 76 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. 2019 -20 വാര്‍ഷിക പദ്ധതിയില്‍ കരാറുകാരുടെ നിസ്സഹകരണം കാരണം പല വര്‍ക്കുകളും ടെന്‍ഡര്‍ എടുക്കാതെ പോയതും ടെന്‍ഡര്‍ എടുത്തവയില്‍ പലതും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതും വാര്‍ഷിക പദ്ധതിയെ  പ്രതികൂലമായി ബാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.  

ഈ സാഹചര്യത്തില്‍  2020-21ല്‍ 130% പദ്ധതി രൂപീകരണത്തിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പൗള്‍ട്രി ഫാമില്‍നിന്ന് വിതരണം ചെയ്ത കോഴികളെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തയാണ് വന്നിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഈ വസ്തുത മറച്ചുവെച്ചുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്.  വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും  നിലവില്‍ ആരോഗ്യത്തോടെയുള്ള കോഴികളാണ് പൗള്‍ട്രി ഫാമിലുള്ളതെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക