സിമന്റുമായ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സിമന്റുമായ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. റോഡിന്റെ കൈവരികൾ തകർത്ത് 30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ലോറി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. 

YouTube video player