കവർച്ച  കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. ചാലിയം സ്വദേശി പോക്കിലി നാടകത്ത് സഫ്വാന്‍ ( 21), മലപ്പുറം അഴിനിലം സ്വദേശി മുല്ലംപറമ്പത്ത്  സുജീഷ് (27) എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പൊലീസ് ഇന്ന്  അറസ്റ്റ് ചെയ്തത്.  

കോഴിക്കോട്: കവർച്ച കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. ചാലിയം സ്വദേശി പോക്കിലി നാടകത്ത് സഫ്വാന്‍ ( 21), മലപ്പുറം അഴിനിലം സ്വദേശി മുല്ലംപറമ്പത്ത് സുജീഷ് (27) എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. 

മാർച്ച് 24-ന് രാത്രിയാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടന്നു പോവുകയായിരുന്ന കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയെ ഓയിറ്റി റോഡില്‍ ആക്രമിച്ച് മൊബൈല്‍ ഫോൺ കവർച്ച ചെയ്തുവെന്നായിരുന്നു പരാതി. 

ഈ സംഭവത്തിൽ കോഴിക്കോട് ടൌണ്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അറസ്റ്റിലായവർക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. 

ടൌണ്‍ പൊലീസ് ഇൻസ്പെ്ക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ എസ്ഐമാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ് കുമാര്‍, ഉദയകുമാര്‍, സിപിഒ മാരായ അനൂജ്, ഷിജിത്ത്, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona