ഇടുക്കി: റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിൽ കെപിസിസി വൈസ് പ്രസിഡന്റിന്റെ കുത്തിയിരിപ്പ് സമരം. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണിയാണ് സമരം നടത്തിയത്.

രാവിലെ ബോർഡുകളുമായെത്തിയ അദ്ദേഹം ടൗണിൽ കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന അന്തർ സംസ്ഥാന ദേശീയപാതകൾ ഇതുവരെ നന്നാക്കിയിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി അധികൃതർ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി റോഡ് കുത്തിപ്പൊളിച്ചു. ഇതോടെ പ്രശ്നം സങ്കീർണ്ണമായി.