Asianet News MalayalamAsianet News Malayalam

കെഎസ്ഇബി ജീവനക്കാരുടെ ജീപ്പ് ഒഴുക്കിൽപ്പെട്ടു, 'അനങ്ങിയാൽ വാഹനം ഒഴുകും'! അതിസാഹസികം ഈ രക്ഷാപ്രവ‍ർത്തനം: വീഡിയോ

നാട്ടുകാർ വാഹനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും സാഹസികമായി രക്ഷപ്പെടുത്തി.

KSEB employees jeep loses control while crossing river in idukki jeep float away adventurous rescue operation video
Author
First Published Sep 2, 2024, 9:49 PM IST | Last Updated Sep 2, 2024, 9:49 PM IST

ഇടുക്കി: കുഞ്ചിത്തണ്ണി എല്ലക്കലിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കിൽപ്പെട്ടു. ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്പ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വാഹനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും സാഹസികമായി രക്ഷപ്പെടുത്തി.

ചപ്പാത്തിലൂടെ പുഴ മുറിച്ചുകടന്ന ജീപ്പ് മധ്യഭാഗത്തെത്തിയപ്പോഴാണ് അകപ്പെട്ടത്. തുടർന്ന് നാട്ടുകാർ വടംകെട്ടി ജീപ്പ് നി‍ർത്തി ജീവനക്കാരെ കരക്കെത്തിച്ചു. പിന്നീട് വാഹനവും സുരക്ഷിതമായി മാറ്റി. ജീവനക്കാര്‍ ഇറങ്ങിയാല്‍ വാഹനം ഒഴുകിപോകുമെന്നതിനാൽ വടമുപയോഗിച്ച് ബന്ധിക്കും വരെ ആളുകൾ വാഹനത്തിൽത്തന്നെയിരുന്നു.

വീഡിയോ കാണാം

'അസ്ന'ചുഴലിക്കാറ്റ് അറബികടലിൽ അതി തീവ്ര ന്യുന മർദ്ദമായി മാറി, തീവ്രന്യൂനമർദ്ദമായി ശക്തി കുറയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios