കഴിഞ്ഞ ഒക്ടോബര്‍ 20 ന് ഫ്യൂസ് ഊരാതിരിക്കാന്‍ വന്നവരുടെ ക്യൂനീണ്ടുപോയപ്പോഴാണ് ഇടവേളകളില്ലാതെ ഫിറോസ് ജോലി ചെയ്തത്. നോട്ടെണ്ണല്‍ മെഷീനൊന്നുമില്ലാതെ കൈകൊണ്ട് എണ്ണിയാണ് ക്യാഷ്യര്‍ ഫിറോസ് ഖാന്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്.
റെക്കോര്‍ഡ് കളക്ഷനെടുത്ത കാഷ്യറുടെ പേര് ഇലക്ട്രിക് ലൈനിന് നല്‍കി കെ.എസ്.ഇ.ബിയുടെ(KSEB) സമ്മാനം. മുന്നൂറു മിനിറ്റുകൊണ്ട് എട്ടരലക്ഷം രൂപ ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുത്ത ഫിറോസ് ഖാനാണ് (Firos Khan) ചരിത്രത്തത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20 ന് ഫ്യൂസ് ഊരാതിരിക്കാന്‍ വന്നവരുടെ ക്യൂനീണ്ടുപോയപ്പോഴാണ് ഇടവേളകളില്ലാതെ ഫിറോസ് ജോലി ചെയ്തത്.
വന്നവര്‍ വന്നവര്‍ ഫിറോസിന്റെ മുന്നില്‍ ബില്ലും പണവുമായി നിരന്നു. ഒറ്റയിരിപ്പില്‍ 437 രസീതുകള്‍ മുറിച്ചുനല്‍കിയാണ് ഫിറോസ് റെക്കോര്‍ഡിട്ടത്. കെ.എസ്.ഇ.ബിക്ക് പിരിഞ്ഞുകിട്ടിയത് എട്ടുലക്ഷത്തി അന്പത്തി ഒന്നായിരത്തി എണ്‍പത് രൂപ. നോട്ടെണ്ണല്‍ മെഷീനൊന്നുമില്ലാതെ കൈകൊണ്ട് എണ്ണിയാണ് ക്യാഷ്യര്‍ ഫിറോസ് ഖാന്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. ഈനേട്ടത്തിന് കെ.എസ്.ഇ.ബി നല്‍കിയ സമ്മാനമാണ് വൈദ്യുതി വിതരണ ലൈനില്‍ ഒന്നിന് ഫിറോസിന്‍റെ പേര് നല്‍കിയത്. ആലപ്പുഴ സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ ഉല്‍സാഹത്തിന്‍റെ ഊര്‍ജപ്രവാഹമാണ് ഇപ്പോള്‍ ഫിറോസ് ഖാന്‍.
മഞ്ജുവിന് ഇനി വെളിച്ചത്തിൽ പഠിച്ച് ജയിക്കാം; വാർത്ത കണ്ട മന്ത്രി ഇടപെട്ടു
മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ പഠിച്ച മഞ്ജുവിന് വെളിച്ചം പകർന്ന് കെ എസ് ഇ ബി. ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്. 'ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട്, മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ മഞ്ജു പഠിക്കുകയാണ്, സഹായം വേണം' എന്ന ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്നെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെടുകയും വിഷയം ഉടനടി പരിശോധിച്ച് നടപടി സ്വീകരിക്കാൻ കെ എസ് ഇ ബി ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്യുകയായിരുന്നു.
ഒരുമാസത്തിനിടെ ഇടുക്കി ഡാം തുറന്നത് മൂന്ന് തവണ; കെഎസ്ഇബിക്ക് നഷ്ടം 50 കോടി
ഇടുക്കി ഡാം തുറന്നതിലൂടെ കെഎസ്ഇബിക്ക് ഇത്തവണയുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. 97 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവുന്ന വെള്ളമാണ് ഒഴുക്കിവിട്ടത്. ഒരുമാസത്തിനിടെ മൂന്ന് തവണയാണ് ഇത്തവണ ഇടുക്കി ഡാം തുറന്നത്. ഒക്ടോബര്‍ 19 നാണ് ആദ്യം ഡാം തുറന്നത്. 27 ന് ഡാം അടച്ചപ്പോഴേക്കും 46.29 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകിപ്പോയി. ഇതുകൊണ്ട് 68.5 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ പറ്റും. നവംബര്‍ 14 നായിരുന്നു അടുത്ത തുറക്കൽ. 16 ന് രാത്രി ഷട്ടര്‍ അടച്ചപ്പോഴേക്കും 12.6 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിക്കാൻ പറ്റുന്ന എട്ട് മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. രണ്ട് ദിവസത്തിനകം വീണ്ടും ഡാം തുറന്നു. 18 മുതൽ 20 വരെയുളള ഈ തുറക്കലിൽ 16.45 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ പറ്റുന്ന വെള്ളം നഷ്ടമായി. ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ച് രൂപവച്ച് കണക്കാക്കിയാൽ ആദ്യ തവണ 35.8 കോടിയുടേയും രണ്ടാം തവണ 6.3 കോടിയുടെയും മൂന്നാം തവണ 8.22 കോടിയുടെയും നഷ്ടം സംഭവിച്ചു. 2018 ൽ ഡാം തുറന്നപ്പോൾ 800 കോടിയുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്. അതിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും തിരിച്ചടി.
