പത്തനംതിട്ട വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസീയർ വിൻസന്‍റ് രാജിനെയാണ് മർദിച്ചത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിനു കാരണമായി

പത്തനംതിട്ട: കെ എസ് ഇ ബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചതിനു കേസെടുത്ത് പൊലീസ്. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനസ്ഥാപിക്കാത്തതിന്‍റെ പേരിൽ ആയിരുന്നു മർദ്ദനം. പത്തനംതിട്ട വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസീയർ വിൻസന്‍റ് രാജിനെയാണ് മർദിച്ചത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിനു കാരണമായി. എഴുമറ്റൂർ സ്വദേശികൾ ആയ നാല് പേർക്ക് എതിരെ പെരുമ്പട്ടി പൊലീസാണ് കേസെടുത്തിട്ടുള്ളത്. 

കുട്ടിയുടെ കഴുത്തിൽ ക്യൂ ആർ കോഡുള്ള ഒരു ലോക്കറ്റ്; പൊലീസ് സ്കാൻ ചെയ്തു, വിനായകിന് കുടുംബത്തെ തിരികെ കിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.