തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.

കൊല്ലം: കൊല്ലം തെൻമല ഉറുകുന്നിൽ കെഎസ്ആർടിസി ബസും കാലി സിലിണ്ടറുകളുമായി എത്തിയ ഭാരത് പെട്രോളിയത്തിൻ്റെ ലോറിയും കൂട്ടിയിടിച്ച് അപകടം. തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സീറ്റിനോട് ചേർന്ന ഡോർ ഇളകി ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിലെ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read:  പാലക്കാട് സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; 10 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം