ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്. രാവിലെ 8 മണിയ്ക്കാണ് അപകടം നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്. രാവിലെ 8 മണിയ്ക്കാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി വട്ടം മറിഞ്ഞു. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. ആംബുലൻസിലുണ്ടായിരുന്ന രോഗി രക്തസ്രാവത്തെ തുടർന്ന് പിന്നീട് മരിച്ചു. പാറത്തോട് സ്വദേശി പി കെ രാജുവാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Also Read: എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം