അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പേർക്ക് ഗുരുതര പരിക്കേറ്റു.

അടൂർ: പത്തനംതിട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപം കാറും കെഎസ്ആർടിസിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പേർക്ക് ഗുരുതര പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More : പ്രതാപന്‍റെയും ഷീനയുടെയും വാക്ക് വിശ്വസിച്ചു; ഹൈറിച്ച് തട്ടിപ്പിൽ ഇരകളായി സംരംഭകരും, ലക്ഷങ്ങൾ തട്ടിയത് ഇങ്ങനെ!

എറണാകുളം കോതമംഗലത്തുണ്ടായ വാഹനാപകടത്തിലും രണ്ട് ജീവൻ പൊലിഞ്ഞു. ബൈക്ക് യാത്രക്കാരായ 2 പേരാണ് മരിച്ചത്.
ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28) , കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.
ബൈക്ക് മറിഞ്ഞ് സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇരുവരും