കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ടിപ്പർ ലോറിയിലിൽ ഇടിക്കുകയായിരുന്നു. 

കാസർകോട് : കാസർകോട് കളനാട് കെഎസ്ആർടിസി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. 10 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കളനാട് ടൗണിലാണ് ബസും ടിപ്പറും കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ കാറും ലോറിയുടെ പിന്നിലിടിച്ചു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ടിപ്പർ ലോറിയിലിൽ ഇടിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred