കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ മർദ്ദനം
മർദ്ദനമേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ മർദ്ദനം. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദിച്ചത്. മർദ്ദനമേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോടിന് വരികയായിരുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയാണ് യുവാവ് അക്രമം നടത്തിയത്.