ദേശീയപാതയിൽ വലിയചുടുകാട് ജംങ്ഷനിൽ ഇന്നലെ രാവിലെ 1.30 ഓടെ ആയിരുന്നു അപകടം. തടിപ്പണിക്കാരായ ഇരുവരും ആലപ്പുഴയിലേക്ക് പോകുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

അമ്പലപ്പുഴ: മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കെഎസ്ആർടിസി ബസിടിച്ച് അച്ഛൻ മരിച്ചു. പരിക്കേറ്റ മകനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ അഞ്ചിൽ വീട്ടിൽ ശിവദാസ് (71) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മകൻ ശ്യാംദാസി(37)നാണ് പരിക്കേറ്റത്. 

Add Asianetnews as a Preferred SourcegooglePreferred

Read More:കായംകുളത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ദേശീയപാതയിൽ വലിയചുടുകാട് ജംങ്ഷനിൽ ഇന്നലെ രാവിലെ 1.30 ഓടെ ആയിരുന്നു അപകടം. തടിപ്പണിക്കാരായ ഇരുവരും ആലപ്പുഴയിലേക്ക് പോകുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോ. ഉണ്ണികൃഷ്ണന്റെ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. 

Read Also: സ്‌കൂട്ടര്‍ യാത്രിക ടിപ്പര്‍ലോറിയ്ക്ക് അടിയില്‍പ്പെട്ട് മരിച്ചു