ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി ശരണിനെ (30) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊല്ലം : കൊട്ടാരക്കര-അടൂർ റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും പാർസൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി ശരണിനെ (30) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വ്യാജ രേഖാ കേസ്: കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം, രണ്ടാം കേസിൽ നീലേശ്വരം പൊലീസിന് അറസ്റ്റിന് അനുമതി
അതിനിടെ മലപ്പുറത്ത് മുണ്ടുപറമ്പിൽ നിയന്ത്രണം വിട്ട ലോറി കാറിനെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9:50 നാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു പിന്നോട്ടെടുത്തുകൊണ്ടിരുന്ന കാറിൽ ആദ്യം ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാരനും തൊട്ടടുത്ത വർക്ക് ഷോപ്പിൽ നിർത്തിയിട്ട കാറും പിന്നാലെ അപകടത്തിൽപ്പെട്ടു. ലോറിയിൽ ഉണ്ടായിരുന്ന സാധങ്ങളുടെ അടിയിലും വാഹനത്തിലും കുടുങ്ങിപ്പോയ രണ്ടു പേരെ നാട്ടുകാരും ഫയർഫോഴ്‌സും എത്തിയാണ് പുറത്തെത്തിച്ചത്. സ്‌കൂട്ടർ യാത്രക്കാരനെ പത്ത് മിനിറ്റ് ശ്രമത്തിന് ശേഷമാണ് പുറത്തെത്തിക്കാനായത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

