നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി, നിരവധി പേർക്ക് പരിക്ക്
ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ചേർത്തലയിൽ നിന്നും തോപ്പുംപടിയിലേക്ക് പുറപ്പെട്ട ബസാണ് ചേർത്തല അർത്തുങ്കൽ ബൈപ്പാസ് ജംഗ്ഷനു സമീപം അപകടത്തിൽപ്പെട്ടത്.

ചേർത്തല: ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. ദേശീയ പാതയിൽ ചേർത്തല അർത്തുങ്കൽ ബൈപ്പാസ് ജംഗ്ഷനു സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയതോട് കുന്നേൽ സീനത്ത്(62), കോടംതുരുത്ത് തേജസിൽ സോന (43), മുഹമ്മ മറ്റത്തിൽ ആശ സുനീഷ് എന്നിവരെയാണ് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സീനത്തിന് തലയ്ക്കും മൂക്കിനും കാലിനുമാണ് പരിക്ക്, സോനയ്ക്ക് തലയ്ക്കും, ആശ സുനീഷിന് മൂക്കിനുമാണ് പരുക്കേറ്റത്. ഇന്ന് 12.10ന് ചേർത്തലയിൽ നിന്നും തോപ്പുംപടിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഇടക്കൊച്ചി സ്വദേശി ജയനും എറണാകുളം സ്വദേശിനിയായ കണ്ടക്ടർ അനിമോൾക്കും തോളെല്ലിനും കാലിനും പരുക്കേറ്റിട്ടുണ്ട്.
Read also: മലപ്പുറത്തും നിപ ജാഗ്രത നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ, സ്രവം പരിശോധനയ്ക്ക് അയച്ചു
എറണാകുളം ഭാഗത്തുനിന്നും വരുകയായിരുന്ന ആംബുലൻസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ചേർത്തലയിൽ നിന്നും ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിലെത്തിച്ചത്.
കുത്തിത്തോട് പുതുപ്പറമ്പിൽ അശോകൻ (60), എരമല്ലൂർ പെരുമ്പിള്ളി വാലിഷ് (24), എരമല്ലൂർ മാണൂർ സഞ്ജു (18), മാണൂർ യദുകൃഷ്ണൻ (21), പട്ടണക്കാട് വടകര ശേരി ബിന്ദു (40), ഭർത്താവ് വേണു (52 ),മകൻ വിഷ്ണു (11), പട്ടണക്കാട് നാരായണീയം അമൃത (21 ) എന്നിവരാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റു നിസ്സാര പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.
Read also: യുപിയിലെ വിധാൻ ഭവന് തൊട്ട് മുകളിൽ നോ ഫ്ലൈ സോണിൽ ഹെലികോപ്റ്റർ! വൈറൽ സംഭവം ഇതാണ്!
അതേസമയം മറ്റൊരു സംഭവത്തില്‍ വിനോദ സഞ്ചാരികളായ ദമ്പതികളെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ നെറ്റിമേട് സ്വദേശി പി ഗോകുൽ (21) നെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ കുമളി സ്വദേശി സലീം (54), ഭാര്യ അനീഷ (46) എന്നിവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് IDUKKI മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിന് സമീപത്തെ റോഡിൽ വച്ചാണ് സംഭവം. സലീമും ഭാര്യയും സുഹൃത്ത് കോട്ടയം തിരുവാതുക്കൽ സ്വദേശി സുൽഫി, ഭാര്യ മജ്ജുവും ടോപ് സ്റ്റേഷൻ സന്ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. പിന്നാലെ ബൈക്കിൽ വന്ന യുവാക്കൾ അതിവേഗം എത്തി, ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞു. കാര്യം മനസിലാകും മുമ്പ് തെറി പറയുകയും, തങ്ങളുടെ ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയി എന്നും ആരോപിച്ച് ആക്രമണം നടത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...