ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശി ശ്രീധരന്‍, മാലോര്‍ സ്വദേശിനി ആശിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.

വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെ അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് മുന്‍പില്‍ പോയിരുന്ന മിനി ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി എതിരെ വരികയായിരുന്ന ഓട്ടോയില്‍ ഇടിച്ചു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം