കോഴിക്കോട്ട് കെഎസ്ആർടിസി ബസിന് കല്ലേറ്, ഡ്രൈവർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്.പരിക്കേറ്റ ഡ്രൈവർ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു.
കോഴിക്കോട് : പേരാമ്പ്രയിൽ കെ എസ്ആർടിസി ബസിന് നേരെ കല്ലേറ്. പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. പരിക്കേറ്റ ഡ്രൈവർ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂരിൽ കാറിൽ ബസ് ഉരസിയെന്ന പേരിൽ കാർ യാത്രക്കാർ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി
തൃശ്ശൂരിൽ കാറിൽ ബസ് ഉരസിയെന്ന് പറഞ്ഞ് കാർ യാത്രക്കാർ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി. പൊന്നാനി പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ തേഞ്ഞിപ്പലം സ്വദേശി ഉണ്ണിക്കാണ് മർദ്ദനമേറ്റത്. പരുക്കേറ്റ ഡ്രൈവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ചികിത്സ തേടി. ഞായറാഴ്ച തൃശൂർ ചെറുതുരുത്തി പള്ളത്ത് വെച്ചാണ് സംഭവം.കാറിൽ ബസ് ഉരസിയെന്ന് പറഞ്ഞ് കാർ യാത്രക്കാർ മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ പരാതി. കാർ ബസിന് കുറുകെയിട്ട ശേഷമാണ് നാലംഗ സംഘം ഡ്രൈവറെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നയാളുടെ ഫോൺ തട്ടിമാറ്റാൻ സംഘത്തിൽ ഒരാൾ ശ്രമിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് ചെറുതുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.