ഇടിയുടെ ശക്തിയിൽ ബൈക്ക് യാത്രക്കാരൻ വീണെങ്കിലും ബസിനടിയിൽപ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.   

കൊച്ചി : സൂപ്പർ ഫാസ്റ്റ് തട്ടി റോഡിലേക്ക് മറിഞ്ഞ് വീണ ബൈക്ക് യാത്രികൻ ബസിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആലുവ പാറയ്ക്കൽ വീട്ടിൽ റിഷിൻ പീറ്ററാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പഴയ മാർക്കറ്റ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറിയ ബൈക്ക് യാത്രികനെയാണ് കെഎസ്ആർടിസി സൂപ്പർഫാസ്റ്റിടിച്ചിട്ടത്. അങ്കമാലിയിൽ നിന്നും കാലടി എംസി റോഡിലേക്ക് തിരിയുകയായിരുന്നു ബസ്. ഇടിയുടെ ശക്തിയിൽ ബൈക്ക് യാത്രക്കാരൻ താഴേക്ക് വീണെങ്കിലും ബസിനടിയിൽപ്പെടാതെ രക്ഷപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലപ്പുഴ ബിച്ചിൽ ഐഎൻടിയുസി പ്രവർത്തകർ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു; പ്രതിയെ സാഹസികമായി പിടികൂടി