ഇലക്ഷൻ സ്ക്രൂട്ടണിയിൽ എസ്എഫ്ഐ സ്ഥാനാർത്ഥികളെ സഹായിച്ചു എന്നാരോപിച്ചായിരുന്ന കെഎസ്‍യു നേതാവിന്‍റെ പരാക്രമം.
തൃശ്ശൂർ: വനിതാ പോളി പോളിടെക്നിക് കോളേജിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കെഎസ്‍യു നേതാവ്. തൃശ്ശൂർ നെടുപുഴ പോളിടെക്നിക്കിൽ കയറിയാണ് കെഎസ്‍യു നേതാവിന്‍റെ പരാക്രമണം. ക്യാമ്പസിനുള്ളിൽ കയറി കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂർ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഇലക്ഷൻ സ്ക്രൂട്ടണിയിൽ എസ്എഫ്ഐ സ്ഥാനാർത്ഥികളെ സഹായിച്ചു എന്നാരോപിച്ചായിരുന്ന കെഎസ്‍യു നേതാവിന്‍റെ പരാക്രമം. വിദ്യാർത്ഥിനികൾ നോക്കിനിൽക്കെ ജീവനക്കാരെ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. ഓഫീസിൽ കയറി ജീവനക്കാരെ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത കെഎസ്‍യു നേതാവിനെതിരെ പരാതി നൽകുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. എന്‍.ബി.എ അംഗീകരിച്ച കേരളത്തിലെ ആദ്യ പോളിടെക്‌നിക് ആണ് നെടുപുഴ പോളിടെക്നിക്.
Read More : യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ നടപടിയുമായി സർക്കാർ; ആരോപണ വിധേയനായ പിജി ഡോക്ടറെ സസ്പെൻഡ് ചെയ്തു
