കോർപറേഷനിൽ താൽക്കാലിക പാർലമെന്‍റ്. കുട്ടികളിൽ രാഷ്ട്രീയ അവബോധ ഉണ്ടാക്കുക, പാലർമെന്‍ററി സംവിധാനങ്ങളെ കുറിച്ചും മനസ്സിലാക്കുക, അവസരം കിട്ടിയാൽ അവർ നടപ്പിലാക്കുന്ന പദ്ധതികൾ എന്തൊക്കെയെന്ന് പഠിക്കുക. ഇതിന് ലളിതമായൊരു പോംവഴി അവരെ നിയമനിർമ്മാണ സഭകളിൽ പങ്കാളികൾ ആക്കുക എന്നതാണ്
തൃശ്ശൂർ: കോർപറേഷനിൽ താൽക്കാലിക പാർലമെന്‍റ്. കുട്ടികളിൽ രാഷ്ട്രീയ അവബോധ ഉണ്ടാക്കുക, പാലർമെന്‍ററി സംവിധാനങ്ങളെ കുറിച്ചും മനസ്സിലാക്കുക, അവസരം കിട്ടിയാൽ അവർ നടപ്പിലാക്കുന്ന പദ്ധതികൾ എന്തൊക്കെയെന്ന് പഠിക്കുക. ഇതിന് ലളിതമായൊരു പോംവഴി അവരെ നിയമനിർമ്മാണ സഭകളിൽ പങ്കാളികൾ ആക്കുക എന്നതാണ്. അവരുടെ കാഴ്ചപാടുകൾ കൂടി ഉൾക്കൊള്ളിച്ച് പുതിയ ഭരണം സമ്പ്രദായം നടപ്പിലാക്കുക എന്ന ഏറെ പുതുമയുള്ള ആശയമാണ്.
സാംസ്കാരിക നഗരമായ തൃശ്ശൂരിൽ , നഗരത്തിലെ മുഴുവന്‍ സ്കൂളുകളിലേയും കുട്ടികളെ പങ്കെടുപ്പിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ കുട്ടികളുടെ പാര്‍ലമെന്‍റ് സംഘടിപ്പിച്ചത് ഇത്തരം ഒരു ആശയം മനസ്സിൽവച്ചാണ്. യുനെസ്കോയുടെ പഠന നഗരപദ്ധതിയിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നഗരങ്ങളില്‍ ഒന്നാണ് തൃശൂര്‍. ഗ്ലോബല്‍ ഡിസൈനിംഗ് സിറ്റീസ് ഇനീഷ്യേറ്റീവ് തിരഞ്ഞെടുത്ത ലോകത്തെ 20 നഗരങ്ങളിലും തൃശൂര്‍ ഉള്‍പ്പെട്ടു. ഈ വിഭാഗത്തില്‍ ഏഷ്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തൃശൂര്‍.
ഈ പദ്ധതികളുടെ ഭാഗമായി ശിശുസൗഹൃദ നഗരമാക്കി തൃശൂരിനെ മാറ്റുന്നതിന് കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നതിനാണ് കുട്ടികളുടെ പാര്‍ലമെന്‍റ് സംഘടിപ്പിച്ചത്. തൃശൂര്‍ കോര്‍പ്പറേഷനും കിലയും സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍റ് പ്ലാനിംഗ് ഗവ. എഞ്ചിനീയറിംഗ് കോളേജ് തൃശൂരും സംയുക്തമായാണ് കുട്ടികളുടെ പാര്‍ലമെന്‍റ് നടത്തിയത്. 24 സ്കൂളുകളില്‍ നിന്നായി 90 കുട്ടികള്‍ കുട്ടികളുടെ പാര്‍ലമെന്‍റില്‍ പങ്കെടുത്തു. പങ്കെടുത്ത കുട്ടികള്‍ ചേര്‍ന്ന് V .G.V.H.S.S. for Girls, Thrissur-ലെ കുമാരി മാളവികയെ സ്പീക്കര്‍ ആയി തിരഞ്ഞെടുത്തു. എല്ലാ സ്കൂളുകളില്‍ നിന്നും ഒരു കുട്ടിയെ വീതം അംഗമായി തിരഞ്ഞെടുത്തു.
Read more: പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ അടിച്ചുമാറ്റിയ വിരുതന്‍ പിടിയില്‍
തൃശൂര്‍ നഗരത്തിലെ റോഡുകളുടെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി അവയെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ നടന്നു. കുട്ടികളുടെ നഗരമാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ ചര്‍ച്ചകളില്‍ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളെ ഉള്‍പ്പെടുത്തി തൃശൂരിന് എല്ലാവരെയും ഉള്‍പ്പെടുത്തിയിട്ടുള്ള ആസൂത്രണത്തിനും നയനിര്‍മ്മാണങ്ങളിലും സദ്ഭരണം നിലനിര്‍ത്തുന്നതിനുമായി കുട്ടികളുടെ പാര്‍ലമെന്‍റിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ വരുന്ന ശിശുദിനം ഈ പാര്‍ലമെന്‍റ് അംഗങ്ങളുമായി വീണ്ടും ഒത്തുചേരുമെന്നും ഈ വേളയില്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് പ്രഖ്യാപിച്ചു.
Read more:പുതിയ ജിഎസ്‍ടി നിലവിൽ വന്നു, സംസ്ഥാനത്ത് ആശയക്കുഴപ്പം; നികുതി വർധന പിൻവലിക്കണമെന്ന് കെ.എൻ.ബാലഗോപാൽ
