അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് അർപ്പിതയെ കണ്ടെത്തിയത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ചല്‍: കൊല്ലത്ത് യുവഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇ.എന്‍.ടി. ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് അർപ്പിതയെ കണ്ടെത്തിയത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ്. എം.ബി.ബി.എസ്. പഠനത്തിനുശേഷം പി.ജി. അവാസന വര്‍ഷ വിദ്യാര്‍‌ത്ഥിയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പാരിപ്പളളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. . അഞ്ചല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

Read More : അനീതിയുടെ ഇര! ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു