കെഎസ്ആർടിസി ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു; സിപിആർ നൽകി ഫാർമസിസ്റ്റ്, രക്ഷകരായി ബസിലെ ജീവനക്കാരും
ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ തന്നെ എത്തിക്കുകയായിരുന്നു.
പാലക്കാട്: കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ അതേ ബസില്‍ ആശുപത്രിയിലെത്തിച്ച് ബസിലെ ജീവനക്കാര്‍. പാലക്കാട്-കോഴിക്കോട് റൂട്ടിൽ ചിറയ്ക്കൽ പടിയില്‍വെച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ തന്നെ എത്തിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിയായ ഫാര്‍മിസ്റ്റ് സിപിആര്‍ നല്‍കി സ്ത്രീയുടെ ജീവൻ പിടിച്ചുനിര്‍ത്തുകയും ചെയ്തു. കോയമ്പത്തൂ൪ സ്വദേശിയായ ഉഷയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബസിലെ യാത്രക്കാരിയായ ബീന എന്ന ഫാര്‍മിസ്റ്റ് ഇടപെട്ടു. ഇതിനിടെ ബസ് നേരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. ഇതിനിടയിൽ ആശുപത്രിയിലെത്തുന്നത് വരെ ബീന യാത്രക്കാരിക്ക് സിപിആര്‍ നല്‍കി.ഡ്രൈര്‍ നാരായണൻുട്ടി, കണ്ടക്ടര്‍ ഷംസുദീൻ എന്നിവരാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. ഉഷയ്ക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃത൪ അറിയിച്ചു. ബന്ധുക്കൾ കോയമ്പത്തൂരിൽ നിന്നെത്തിയാൽ ആശുപത്രി വിടും.