തിരുവനന്തപുരം: ഫ്ലാറ്റ് നിർമ്മാണത്തിനിടെ അപകടമുണ്ടായി മണ്ണിനടയിൽപ്പെട്ട തൊഴിലാളിയെ അത്ഭുതകരമായി രക്ഷിച്ചു. തിരുവനന്തപുരം പ്ലാവിൻമൂടില്‍ രാവിലെയായിരുന്നു സംഭവം. അരമണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്. തൊഴിലാളിക്ക് കാര്യമായ പരിക്കുകളില്ല. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.