പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്, സ്കൂൾ പരിസത്തെ തല്ലൂകൂടൽ എന്നിവ തടയാൻ മലപ്പുറം പൊലീസിൻ്റെ ഓപ്പറേഷൻ ലാസ്റ്റ് ബെൽ. കുട്ടികൾ ഓടിച്ച 200 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്, സ്കൂൾ പരിസത്തെ തല്ലൂകൂടൽ എന്നിവ തടയാൻ മലപ്പുറം പൊലീസിൻ്റെ ഓപ്പറേഷൻ ലാസ്റ്റ് ബെൽ. കുട്ടികൾ ഓടിച്ച 200 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ആകെ 50 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 36 കേസ് രക്ഷിതാക്കൾക്കെതിരെയാണ്.
സ്കൂൾ പരിസരങ്ങളിലെ തല്ലുകൂടൽ, ലഹരി ഉപയോഗം, നിയമലംഘനങ്ങൾ, സ്കൂൾ വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് എന്നിവ നിരീക്ഷിക്കാനും തടയാനുമായിരുന്നു ഓപ്പറേഷൻ ലാസ്റ്റ് ബൈൽ. പ്രത്യേക പരിശോധനയിൽ ജില്ലയിൽ പൊലീസ് പിടിച്ചെടുത്തത് 200 വാഹനങ്ങളാണ്. ഇവയിൽ രേഖകൾ ഇല്ലാത്ത ബൈക്കും, രൂപ മാറ്റം വരുത്തിയവും ഏറെയാണ്. അൻപത് പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിൽ 36 കേസുകളും രക്ഷിതാക്കളെയാണ് പ്രതി ചേര്‍ത്തത്. പ്രായപൂര്‍ത്തിയാകാത്ത മക്കൾക്ക് വാഹനം ഓടിക്കാൻ നൽകിയതാണ് കുറ്റം. 14 വിദ്യാര്‍ത്ഥികൾക്കെതിരെയും കേസുണ്ട്. ചില കേസുകളിൽ പിഴയൊടുക്കി, താക്കീത് നൽകിയും പറഞ്ഞയച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.


