ചടയമംഗലത്ത് പിറന്നാൾ ആഘോഷത്തിനെത്തിയ നിയമ വിദ്യാർത്ഥിനി മുങ്ങി മരിച്ചു 

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരം ചടയമംഗലം പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയാറിലായിരുന്നു (വട്ടത്തിലാർ) അപകടം സംഭവിച്ചത്.

തിരുവനന്തപുരം ഗവ.ലോ കോളേജിലെ വിദ്യാർത്ഥിനിയാണ്. കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഉല്ലാസത്തിന് പോയതായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്തു. നാളെ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടക്കും. സാനു തുളസീധരൻ, ജാനു തുളസീധരൻ സഹോദരങ്ങളാണ്.

Read more: കർണാടകയിൽ ഒടുവിൽ സിദ്ധരാമയ്യ?, കാലവർഷം ഇത്തിരി വൈകും, എഐ കാമറയിൽ ഉറച്ചുതന്നെയെന്ന് സതീശൻ - പത്ത് വാർത്ത

YouTube video player