5 കോടി രൂപ ഡൽഹിയിലുള്ള സെക്രട്ടറി വശം പണമായി തന്നെ ഏൽപ്പിക്കണമെന്നും സെക്രട്ടറിയുടെ നമ്പർ തരാമെന്നും എം പി പറയുന്നുണ്ട‌്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഘവന് 20 കോടി രൂപ ചെലവായെന്നും പറയുന്നു. എന്നാൽ രാഘവന്‍റെ  തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് നൽകിയ കണക്കിൽ കാണിച്ചത് 53 ലക്ഷം രൂപ മാത്രമാണ്.

കോഴിക്കോട‌്: എം കെ രാഘവൻ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനത്തെപറ്റിയും കള്ളപണത്തിന്‍റെയും മറ്റു ഇടപാടുകളെപ്പറ്റിയും അന്വേഷിക്കണമെന്ന‌് ആവശ്യപ്പെട്ട‌് എൽഡിഎഫ‌് കോഴിക്കോട‌് പാർലമെന്‍റ് മണ്ഡലം കമ്മിറ്റി ഇലക്ഷൻ കമ്മീണർക്ക‌് പരാതി നൽകി. 

കോഴിക്കോട‌് ജില്ലാ കലക്ടർ ,സംസ്ഥാന-ദേശീയ ഇലക്ഷൻ കമ്മീഷനുകൾക്കാണ‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി അഡ്വ. പി എ' മുഹമ്മദ‌് റിയാസ‌്‌ പരാതി നൽകിയത‌്. കള്ളപണത്തിന്‍റെയും അഴിമതികളുടെ വിവരങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ടിവി 9 ചാനൽ പ്രതിനിധികൾ കഴിഞ്ഞ മാർച്ച‌് 10 നാണ‌് കോഴിക്കോടുള്ള വീട്ടിൽ പോയി എം പിയെ കണ്ടത‌്.

കൺസൾട്ടൻസിയാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ കോഴിക്കോട‌് ഒരു പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങുന്നതിന് വേണ്ടി 15 ഏക്കർ സ്ഥലം ആവശ്യമുണ്ടെന്നും അത‌് തടസം കൂടാതെ ലഭ്യമാക്കാൻ എം പിയുടെ സഹായം ആവശ്യപ്പെടുകയും ചെയ‌്തു. സ്ഥലം സംഘടിപ്പിക്കുന്നതിനു വേണ്ടിയുള്ള സഹായത്തിന‌് പ്രത്യുപകാരമായി 5 കോടി രൂപ തെരഞ്ഞെടുപ്പ് ചെലവിലേക്കായി കൺസൾട്ടൻസി വാഗ‌്ദാനം ചെയ‌്തു.

5 കോടി രൂപ ഡൽഹിയിലുള്ള സെക്രട്ടറി വശം പണമായി തന്നെ ഏൽപ്പിക്കണമെന്നും സെക്രട്ടറിയുടെ നമ്പർ തരാമെന്നും എം പി പറയുന്നുണ്ട‌്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഘവന് 20 കോടി രൂപ ചെലവായെന്നും പറയുന്നു. എന്നാൽ രാഘവന്‍റെ തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് നൽകിയ കണക്കിൽ കാണിച്ചത് 53 ലക്ഷം രൂപ മാത്രമാണ്.

 കേരളത്തിലെ തെരഞ്ഞെടുപ്പിൽ വലിയ ചിലവാണെന്നും എം പി വെളിപ്പെടുത്തുന്നു. പോസ്റ്റർ അച്ചടി, ഹോഡിങ്ങ്സുകൾ,
ബാനറുകൾ, റാലികൾ എന്നിവയ‌്ക്കും തെരഞ്ഞെടുപ്പ് ദിവസം മദ്യ വിതരണത്തിനും വലിയ ചെലവുകൾ ഉണ്ട‌്. കോൺഗ്രസ്സ് ഹൈക്കമാന്‍റില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 2 മുതൽ 5 കോടി രൂപ വരെയാണ് ലഭിക്കുകയെന്നും ബാക്കി പണം സ്ഥാനാർത്ഥി എന്ന നിലയിൽ താൻ തന്നെ സംഘടിപ്പിക്കണമെന്നും പറയുന്നത‌് ദൃശ്യങ്ങളിൽ വ്യക്തമാണ‌്.

5 കോടി രൂപ കൈക്കൂലിയായി കൺസൽട്ടൻസിയോട് ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങളും വാർത്തയും “ഓപ്പറേഷൻ ഭാരത്‌ വർഷ എന്ന പേരിൽ കാണാം. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിൽ രാഘവനെതിരെ നിയമ നടപടിയെടുക്കണമെന്നാണ‌് എൽഡിഎഫ‌് പരാതിയിൽ ഉന്നയിച്ചത‌്.