കള്ളവോട്ടുകളിലൂടെയാണ് എൽഡിഎഫ് ഭരണം പിടിച്ചതെന്നാണ് യുഡിഎഫ് ആരോപണം.

പത്തനംതിട്ട: റാന്നി അങ്ങാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ആകെയുള്ള പതിനൊന്ന് സീറ്റുകളിൽ പത്തെണ്ണം എൽഡിഎഫ് നേടി. രാവിലെ മുതൽ തെരഞ്ഞെടുപ്പിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോൺഗ്രസ് നേതാവിന്‍റെ കടയിൽ കയറി ഇടത് പ്രവർത്തകർ ആക്രമിക്കുന്നതിന്‍റേയും പരസ്പരം ഏറ്റുമുട്ടുന്നതിന്‍റേയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കള്ളവോട്ടുകളിലൂടെയാണ് എൽഡിഎഫ് ഭരണം പിടിച്ചതെന്നാണ് യുഡിഎഫ് ആരോപണം.