ഈ കിണറ്റില്‍ നിന്നാണ് ജോസിന്‍റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചത്.
തവിഞ്ഞാല്‍: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു.
ഈ കിണറ്റില്‍ നിന്നാണ് ജോസിന്‍റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചത്. അപ്പോഴാണ് പുലിയെ കണ്ടത്. കിണറ്റിന് ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്.
Scroll to load tweet…
കുടിവെള്ളം മുട്ടിയെന്നാണ് വീട്ടുടമയുടെ പരാതി. കിണറ്റില്‍ നിന്നും വെള്ളം എത്തിക്കുന്ന പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം. പുലിയെ പുറത്തെടുക്കാൻ വനപാലകരുടെ ശ്രമം തുടരുകയാണ്.
