രണ്ട് മാസം മുൻപാണ് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ 17 വളർത്തുമൃഗങ്ങളെ കൊന്നത്
വയനാട്: കുറുക്കൻ മൂലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. കടുവ പശുകിടാവിനെ കൊന്നു. കുറുക്കൻ മൂല കോതാമ്പറ്റ കോളനിയിലെ രജനി ബാബുവിന്റെ പശുവാണ് ചത്തത്. കടുവയുടെ ആക്രമണമാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വനത്തിനോട് ചേർന്ന സ്ഥലത്താണ് കടുവയുടെ ആക്രമണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമുണ്ടായാൽ കടുവ കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. രണ്ട് മാസം മുൻപാണ് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ 17 വളർത്തുമൃഗങ്ങളെ കൊന്നത്.
