18-ാം നമ്പര്‍ കാട്ടില്‍ കാട്ടിലൂടെ നടക്കവെ വളവിന് സമീപത്തുള്ള പാറയുടെ പുറത്ത് പുലികളെ കണ്ടത്. പെട്ടന്ന് പുലിയെ കണ്ട് ഭയത്തില്‍ ബഹളംവെച്ച് തൊഴിലാളികള്‍ ഓടി.

മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനി കുണ്ടള എസ്റ്റേറ്റില്‍ തീര്‍ത്ഥമല ഡിവിഷനില്‍ കൊളുന്തെടുക്കാന്‍ പോയ സ്ത്രീ തൊഴിലാളികളുടെ മുന്നില്‍ വന്നത് പുലികള്‍. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ട് പുലികളെ കണ്ട് സ്ത്രീ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടത്. രാവിലെ പതിവുപോലെ കാട്ടില്‍ കൊളുന്തെടുക്കാന്‍ കൂട്ടമായാണ് സ്ത്രീ തൊഴിലാളികള്‍ പോയത്. 18-ാം നമ്പര്‍ കാട്ടില്‍ കാട്ടിലൂടെ നടക്കവെ വളവിന് സമീപത്തുള്ള പാറയുടെ പുറത്ത് പുലികളെ കണ്ടത്. പെട്ടന്ന് പുലിയെ കണ്ട് ഭയത്തില്‍ ബഹളംവെച്ച് തൊഴിലാളികള്‍ ഓടി.

 ഇതിനിടെ പുലിയും സമീപത്തെ ചോലയിലേക്ക് മറഞ്ഞു. തുടര്‍ന്ന് തൊഴിലാളികളെ കമ്പനി അധിക്യതര്‍ മറ്റ് കാട്ടിലേക്ക് ജോലിക്ക് വിട്ടു. നാലുദിവസം മുമ്പും ഇതേ ഡിവിഷനിലെ കാട്ടുരാജയുടെ മേയാന്‍വിട്ട പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച മാനിനെ വേട്ടയാടി ലയണ്‍സിന് സമീപത്തുവെച്ച് തിന്നുന്നത് തൊഴിലാളികള്‍ കണ്ടിരുന്നു. 

കോടനാട് മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം. കോടനാട് കമ്പറിക്കാടിനടുത്ത് രണ്ടാം പാലം എന്ന സ്ഥലത്താണ് ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. അതിരാവിലെ വരെ ആനക്കൂട്ടം സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ തമ്പടിക്കുകയായിരുന്നു. 12ഓളം കാടാടനകളാണ് സംഘത്തിലുണ്ടായിരുന്നത്. ആനകളെ വിരട്ടിയോടിക്കാൻ ശ്രമിച്ചുവെങ്കിലും ആളുകൾക്ക് നേരെ കാട്ടാനകള്‍ പാഞ്ഞടുത്തതോടെ ആളുകള്‍ പിന്മാറുകയായിരുന്നു. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.